ത്വാഹാ റസൂലുള്ളാവേ...
തിങ്കൾ ഹബീബുള്ളാവേ
ത്വയ്ബാ പതിയിൻ ജീവേ .....
തവ്ഹീതൊളി നിലാവേ...
ത്വാഹാ റസൂലുള്ളാവേ...
തിങ്കൾ ഹബീബുള്ളാവേ
ത്വയ്ബാ പതിയിൻ ജീവേ
തവ്ഹീതൊളി നിലാവേ...
അർശിനും ഖുർഷിനും അധിപതിയുടയോന്റെ
ഹസനത് ഉലകത്തിൽ
ഉരത്ത പൂവേ .... (2)
രാജാധിരാജനിൽ മുനാജാത്ത് നടത്തിയോരേ
തഹിയ്യത്ത് ഏകിയുള്ള തിരുദൂതരേ (2)
ഫാത്തിഹയിൽ തുടങ്ങി
മുഅവ് വിദതയ്നി വരെ
ഖുർആനെ കൊണ്ടുവന്ന മഹമൂദരെ (2)
റഹ്മത്തും ബറക്കത്തും
നിഉമത്തും ഹിദായത്തും
ഷുജാഅത്തും കനിഞ്ഞുള്ള
ഗുരു ദൂതരേ... (2)
നാളെയാം മഹ് ഷറയിൽ
ഷഫാഅത്ത് അരുളുവോരെ
നസ്വീഹത്ത് നൽകിയുള്ള
നബിയുള്ളാവേ.... (2)
ഹാഷിമിയിൽ തിളങ്ങി
അഖിലാണ്ഠങ്ങൾ വിളങ്ങി
റഫീളുൽ അആല കണ്ട
മുബഷിറരേ.... (2)
വിലായത്തും കറാമത്തും
വസീലത്തം ഫളീലത്തും
ഉലകത്തിൽ അടുപ്പിച്ച
ശറഫായോരേ (2)
ത്വാഹാ റസൂലുല്ലാവേ ..... (2)