2020, ജൂൺ 12, വെള്ളിയാഴ്‌ച

ത്വാഹാ റസൂലുള്ളാവേ തിങ്കൾ

ത്വാഹാ റസൂലുള്ളാവേ...
തിങ്കൾ ഹബീബുള്ളാവേ
ത്വയ്ബാ പതിയിൻ ജീവേ .....
തവ്ഹീതൊളി നിലാവേ...

ത്വാഹാ റസൂലുള്ളാവേ...
തിങ്കൾ ഹബീബുള്ളാവേ
ത്വയ്ബാ പതിയിൻ ജീവേ 
തവ്ഹീതൊളി നിലാവേ...

അർശിനും ഖുർഷിനും അധിപതിയുടയോന്റെ 
ഹസനത് ഉലകത്തിൽ 
ഉരത്ത പൂവേ .... (2)


രാജാധിരാജനിൽ മുനാജാത്ത് നടത്തിയോരേ
തഹിയ്യത്ത് ഏകിയുള്ള തിരുദൂതരേ (2)

ഫാത്തിഹയിൽ തുടങ്ങി 
മുഅവ് വിദതയ്നി  വരെ 
ഖുർആനെ കൊണ്ടുവന്ന മഹമൂദരെ (2)

റഹ്മത്തും ബറക്കത്തും 
നിഉമത്തും ഹിദായത്തും
 ഷുജാഅത്തും കനിഞ്ഞുള്ള
ഗുരു ദൂതരേ... (2)

നാളെയാം മഹ് ഷറയിൽ
ഷഫാഅത്ത് അരുളുവോരെ
നസ്വീഹത്ത് നൽകിയുള്ള 
നബിയുള്ളാവേ.... (2)

ഹാഷിമിയിൽ തിളങ്ങി
അഖിലാണ്ഠങ്ങൾ വിളങ്ങി
റഫീളുൽ അആല കണ്ട
മുബഷിറരേ.... (2)

വിലായത്തും കറാമത്തും
 വസീലത്തം ഫളീലത്തും
ഉലകത്തിൽ അടുപ്പിച്ച
ശറഫായോരേ (2)

ത്വാഹാ റസൂലുല്ലാവേ ..... (2)

2017, ഡിസംബർ 21, വ്യാഴാഴ്‌ച

ആകെ ചുറ്റുലകത്തില്

ആകെ ചുറ്റുലകത്തില്
മെത്തനകത്തിരു കത്തണമൈത്തിരു
വിത്തരുമ ത്തിരു മുത്തുനബിയുള്ള
ജന്മദിനൂറു മുഹമ്മദറാകിയ
ആദം മക്കളിലൊക്കെ
മികക്കരു തക്ക വിളക്കൊളി മുക്കിയ
മക്കനകർക്കതി ചിക്ക് ഹബീബുള്ളാ ..(2)


നാപ്പതിയില്ലാദം നബീനള്ള പടച്ചാനെ
നാരീ ഹവ്വാ ബീവി രണ്ടാളും ഒരുമിച്ചാനെ
ഏക പഴം തിന്നരുതെന്നിറയോനറിയിച്ചാനെ
എന്നെ പിറകെ മൽഹൂനവിടന്നു ചതിച്ചാനെ
വന്നിത്ത് നിന്നിത്ത്
എന്താണിപ്പഴം നിങ്ങളിറുത്തു
തിന്നാത്ത് ജന്നാത്ത്
തന്നിലുള്ള കനിയൊക്കെ ഈലും മിക ജാതിയാണിത്
നാഥരെയുമ യാതൊരാൾ മടിക്കാതെ യെന്നുമേ പാടി
അമ്മുഷിയീലവരാടി
ചെന്നു പഴം പറിച്ചോടി
വന്നു മുറിച്ചതിൽ കൂടി
തിന്നവർ തങ്കളെ ചങ്കിനുട്ങ്കിയും
മങ്കയങ്കു വിളങ്കി വിഷുങ്കിയും

ആകെ ചുറ്റുലകത്തില്
മെത്തനകത്തിരു കത്തണമൈത്തിരു
വിത്തരുമ ത്തിരു മുത്തുനബിയുള്ള
ജന്മദിനൂറു മുഹമ്മദറാകിയ
ആദം മക്കളിലൊക്കെ
മികക്കരു തക്ക വിളക്കൊളി മുക്കിയ
മക്കനകർക്കതി ചിക്ക് ഹബീബുള്ളാ ..

സാരം വെത്ത സുഖസ്ഥല
വെത്തു പിഴത്തവിടെത്തെ വിടെത്തി
അസ്ഥലമത്തിരൈ കത്തനരുളാലെ
രണ്ടരും തമ്മിൽ കണ്ടറിവാനും
സാധിപ്പിച്ചീല വെച്ചുഴലിച്ചകലിച്ച്‌
കടച്ചി മുഷിച്ച്‌ കരച്ചില്
വെച്ചോരുമിച്ചു സുഖത്താലേ

തീരാ മുഹബ്ബത്തിൽ മക്കാബിന്നു നളർത്താനെ
ദേവി പുരുഷരും സന്തോഷിച്ചു പൊറുത്താനെ
പാരം കനിമക്കളമ്പിയാക്കൾ ഉതിർത്താനേ
ഖാളിൽ നബിയൊളി വയ്യൂരിന്നു പകർത്താനേ
ഹഖാണെ ചിക്കാണെ
അബ്ദുല്ലാബനി ഹാഷിമിയെണ്ട
വിളക്കാണെ ഇക്കാണെ
മൊഞ്ച് മുഖത്തൊളി ലങ്കി മഹദ്ഭുദം
കണ്ടു നാരികൾ വിണ്ടു മോഹമേൽ
കൊണ്ടു വൻകൊതി കൂടി
സുന്ദരിളാകിയ ശോഭി 
കന്നി വയസുള്ള ദേവി
പൊൻ തരുളാമിന ബീവി
പൊൻകിളി മങ്കയും തങ്കി വിളങ്കിയും
തിങ്കി ചെങ്കതിരങ്കി വിളങ്കിയും

ആകെ ചുറ്റുലകത്തില്
മെത്തനകത്തിരു കത്തണമൈത്തിരു
വിത്തരുമ ത്തിരു മുത്തുനബിയുള്ള
ജന്മദിനൂറു മുഹമ്മദറാകിയ
ആദം മക്കളിലൊക്കെ
മികക്കരു തക്ക വിളക്കൊളി മുക്കിയ
മക്കനകർക്കതി ചിക്ക് ഹബീബുള്ളാ ..(2)


സംഗീതം  - കോഴിക്കോട് അബൂബക്കർ 
ഗാനരചന - ഇച്ചാ മസ്താൻ 

2017, ഡിസംബർ 20, ബുധനാഴ്‌ച

പുറപ്പെട്ടബുജാഹിലുടൻ

പുറപ്പെട്ടബുജാഹിലുടൻ  കിബുർ
പൊങ്കിയൊളുന്ത്  ലിബാസിചമയ്ന്ത്
പുതുമാ കസ ബിട്ടുകൾ  ബൈത്തു ഹരീറുമുടുത്തിടവേ
മിക മികവായ  പട്ടുകളാൽ
ഉളമേല്മ ചട്ടകളും  അരെനാട  ചുട്ടികളും
പലപണി പുതുവായെടുത്തൊരു ഹാതം
വിരൽത്തു പതിത്തിടലായ്  (2 )

മറിയും സുവനം പലജൗഹറും
വെത്തുപണിത്തൊരു താജത് ചൂടി
മനമിൽ കിബിറെത്തിനയേറുവതത്തിനയും ചിതമായ്
തുണയവെനാക വജ്ജിറമാം
ഒരു വാൾ പശിക്കകമേ
നടു മേട പട്ടയുമെ
അതിനകമഹവേലുകലൊക്കെ
യിദത്തിലെടുത്തു മദിത്തിടവേ

പുറപ്പെട്ടബുജാഹിലുടൻ  കിബുർ
പൊങ്കിയൊളുന്ത്  ലിബാസിചമയ്ന്ത്
പുതുമാ കസ ബിട്ടുകൾ  ബൈത്തു ഹരീറുമുടുത്തിടവേ
മിക മികവായ  പട്ടുകളാൽ
ഉളമേല്മ ചട്ടകളും  അരെനാട  ചുട്ടികളും
പലപണി പുതുവായെടുത്തൊരു ഹാതം
വിരൽത്തു പതിത്തിടലായ്

ഖുറൈശീകുലർ    കാഫിശുജായികലൊക്കെയു
മെത്തലി   ബാസുകൾ വേലും
കുറയാതെയെടുത്തു ചമയ്ന്തിരം കിട്ടിടവേ ക്ഷണമിൽ 
സർവരും  കൂടിയെത്തിടവേ
കഅബായിൽ  കുക്കിടവെ
തലവീരരൊക്കെയുമേ 
മുനമിലെ  ഖുറുബായ്  കഅബത്തുടെ  ഖില്ല
പിടിക്കിറവോതിടുവോ

പുറപ്പെട്ടബുജാഹിലുടൻ  കിബുർ
പൊങ്കിയൊളുന്ത്  ലിബാസിചമയ്ന്ത്
പുതുമാ കസ ബിട്ടുകൾ  ബൈത്തു ഹരീറുമുടുത്തിടവേ
മിക മികവായ  പട്ടുകളാൽ
ഉളമേല്മ ചട്ടകളും  അരെനാട  ചുട്ടികളും
പലപണി പുതുവായെടുത്തൊരു ഹാതം
വിരൽത്തു പതിത്തിടലായ്

ഇറയോനെ  ഹാദൽബൈത്തുടെ
നായനെ ഹഖൊട്  ബാത്തിൽ  രണ്ടിൽ
ഇടയീ  പിരിത്തരുളീടു നീ  ഇന്തദിനം  തനിലെ
നവതിരു  ഖാകം   നിക്കുവരിൽ
ഒരു  കൂട്ടം ഹക്കുടയോർ 
അവരാറുനക്കറിയാം 
അവർകളെ  ഇതിയിൽ  പിരിത്തു
ഹലാസിയാതാകിടു നീ പരനേ

പുറപ്പെട്ടബുജാഹിലുടൻ  കിബുർ
പൊങ്കിയൊളുന്ത്  ലിബാസിചമയ്ന്ത്
പുതുമാ കസ ബിട്ടുകൾ  ബൈത്തു ഹരീറുമുടുത്തിടവേ
മിക മികവായ  പട്ടുകളാൽ
ഉളമേല്മ ചട്ടകളും  അരെനാട  ചുട്ടികളും
പലപണി പുതുവായെടുത്തൊരു ഹാതം
വിരൽത്തു പതിത്തിടലായ്



2017, ഡിസംബർ 18, തിങ്കളാഴ്‌ച

ഇമ്മലയാളത്തിക്കുറി

ഇമ്മലയാളത്തിക്കുറി  വന്നതു പോലത്തൊരു മലവെള്ളം 
ഞമ്മലു   മുന്പ്‌ കേറിയതാരും കണ്ടില്ല 
എത്തറ മാടം പീടിക വീടും തോടും മല കുന്നും
കുത്തി  ഇടിഞ്ഞു ഒലിച്ചതിനൊന്നും  മട്ടില്ല (2)

വന്മാരമാകിന ആലുകളും  വടി  വേരു പറിഞ്ഞു കുഴക്കാനെ
വെട്ടി മുറിച്ച പണിത്തര മാവൊട് തേക്ക് പിലാവുകള് മിക്കാനെ  

ഇമ്മലയാളമി നാലുവഴി ക്കുറി പോയതുമില്ല കണക്കാനെ 
ഇങ്ങനെ തെങ്ങു കെഴങ്ങു പിലാവുകളാളുകളും പല ദിക്കാനെ 
വേണ്ടും പടി  പല  കെണി പെട്ടും   ആണ്ടും ജന മതില് മറഞ്ഞിട്ടും 
കനകം ആഭരണം മറ്റും അനേകം കി റിഷി വിത്തും 
കൊപ്പര കുരുമുളകെള്ളൂമെ   നെല്ലും 
ഇപ്പറഞ്ഞൊരുവകയില്ലവേ   തെല്ലും 

ഇങ്ങനെ കേക്ക്   വഴിക്ക് നിലംബൂ റോഡു മുതല് മറ്റും 
മുങ്ങിടെ   മുന്ബാടീടാവണ്ണം ദേശമേ (2)

പൊങ്ങിയ വെള്ളത്തിന്റൊരു കേടു 
മലപ്പുറം  ദിക്കു മുതല്‌ത്താനെ  
പൊട്ടിയൊലിച്ചു പുഴയ്ക് വരുന്നൊരു 
കോളുകള്  ചാടി പിടിത്താനെ

എന്നു മൊരൊത്തതിലേറെയൊരാളുകള് 
വന്നു  നിരന്നു പിടിത്താനെ  
ഏറിയ നല്ലൊരു വെട്ടി  കശാലകള് 
 മേശയും കട്ടിലൊലിത്താനെ 
വീട്ടില് മറ്റുള്ള മേല് ത്തര മോട്ടിന് 
ചെമ്പും ചില പാത്രം ചു റ ഞ്ഞും കി റ ഞ്ഞും 
തങ്ങി തി രി ഞ്ഞും മ റി ഞ്ഞും പൊങ്ങി 
തട്ടിയും മു ട്ടിയും പല വഴി മാറി 
പട്ടിയും പൂച്ച പുരപ്പുറമേറി 

ഏറിയ ഊരിന്  നാടും മാടും മറ്റും
മുങ്ങി പൊങ്ങി അണ്ണിയെടുത്തു മലശ്ച്ച ചവ ങ്ങളായിട്ട് 
എത്തറ  കോഴി പരുത്ത പെരുമ്ബാന്റെ മാല മൂര്ഖന് 
കുത്തി യൊലിചു പുഴക്യുമെ ചീര്ത് പോയിട്ട് 


ഇമ്മലയാളത്തിക്കുറി  വന്നതു പോലത്തൊരു മലവെള്ളം 
നമ്മലു   മുന്പ്‌ കേറിയതാരും കണ്ടില്ല 
എത്തറ മാടം പീടിക വീടും തോടും മല കുന്നും
കുത്തി  ഇടിഞ്ഞു ഒലിച്ചതിനൊന്നും  മട്ടില്ല (2)

തുടരെ മദ്ധളവും

തുടരെ മദ്ധളവും  മുരശൊടു മരുവ വൊറ്റുകളും 
ബജയൊടു ധുഡികള്  തപ്പുകളും
കൈമണി  ധുനികള്  താശകളാല്
കൊടുമ പുല്ലുകള്  ധൂള ചൂളകള് 
കൊമ്പു ചങ്കുകളാല്  തകൃതിയില്‌ 
കോളു താളമേയോടി ചാടിയും സഫു നില്പ്പുകളായ് 

ഉടവി കിടു കിടെ നെടിയ നെടില്കളും
ചൊടിയ മുതുകിട ചമയം സമ നൊടു  
തുടവെയിടെയിടെ ചിലരുകള്  കയറിയും 
ഇടയില് നട നട  ഉണർവെ  വരി വരി 
വരികള് തിക്കുവതായും  ഇടയില് നിക്കുവതായും  
വരുവതൊക്കുവതായും അണികളിപ്പടിതായും 
വീരിതപ്പോരര്  ശുജാഇകളായുധ പ്പൊതുവേ 
അണിയവെ വേളുമധീരര്  
കൊടുമയര്  വാര്കണക്കാരര് 
ശൂരിത കിറിഷി കടുത്തില ചക്കരക്കാരര് 
വലിയറുകള് കൂരി റം ഹൊധു രൂവ 
ദുശിയർ കഠാരക്കാരർ

ചൊട്ട തട്ടകള്  പൊട്ടു മുത്തുളി 
മട്ടില് കെട്ടിയ ബില്ലും കല്ലുമെ 
കട്ടി ചാട്ടുളി ബെന്മ ബെന്മഷു 
എട്ടില് പത്തത് ഒത്തതൊക്കെയു
മൊക്കെയിപ്പടിയോരെ 
തക്ക തറ അണൈവാരെ 
നിക്കൈ അണി അണി നേരെ 
മുക്കിയവരിടെ ചേരേ
മുന്നണി ക്കാരര്  നിളയിലെ ദുരമിക പ്പീരെര്
അബു ജഹല്  മുതല് മഹര്ത്തേരര് 
നസബര്കള്  ത്തിരികിടക്കാരര് 
പിന്നണി ക്കുതിര നെടില്ഹളും 
ശര വരക്കാരര് പുറമണി 
കിടര് വര ക്കൊടു കൊടുമ 
മെത്തവര് കാലണിക്കാരര് 

കുരുടനബുജഹലുളമെ കിബറൊടു 
പതിയും ചമയമേ തെളിയും കല കല 
കരമി ള ളകിലും കി ലില്  കില് കില് 
ഹരിരും കസവുകള് ഒളിവ്  പള പള 
കമ കമ ക്കമള് വാസം 
മകുട കുട തല മേശും 
തവരി മുടി കൊടു വീശും
തുടരെ ശുജാഇകള്  ഘോഷം 
കോലഹല താളം ഇടെയിടെ നാല് പുറമോളം
കുതു കുലം ഘോഷമൊട് മേളം
ചെവിയിടെ ഓഷയുടെ താളം 
ചേലുരിത്തിരി തത്തി രി ത്തിരി  
രി രി രി വിളി കുശലാല് 
പെരു വിളി ചെണ്ട ഡം ഡ ഡ 
ഒറ്റ ഡും ഡു ഡു  ഡുംഡു  മുട്ടുകളാല് 

ഇടയില്  കൈ മണി കിണൂലി
കിണൂ കിനേല്  തുടെരെ കിണ്നാരം
ജലക്കു ജല ജല തുടികള് വെമ്ബല് 
വെമ്ബല് വെമ്പല് ധപ്പു ധെന് ദെലി
ദെല്‌  ദെല്‌  ദില് ദില്  തിക്രിത 
മിത്തിര  വണ്ണം ഥിമ്ര്ധ മിത്തിരയെണ്ണം
തക്രിതിയുറ്റിട കന്നം വക 
ചുരുക്കി നാനുന്നം
തുടരെ മദ്ധളവും  മുരശൊടു മരുവ വൊറ്റുകളും 
ബജയൊടു ധുഡികള്  തപ്പുകളും
കൈമണി  ധുനികള്  ദാശകളാല്
കൊടുമ പുല്ലുകള്  ധൂള ചൂളകള് 
കൊമ്പു ചങ്കുകളാല്  തകൃതിയില്‌ 
കോളു താളമേയോടി ചാടിയും സഫു നില്പ്പുകളായ് 

മസ്ജിദുല് ഹറം കാണാന്

മസ്ജിദുല്  ഹറം കാണാന് ഉണരുന്ന ഫജിറു പോലെ
ബിസ്മിയില്  ഇതളിട്ട പൊരുള്  പോലെ 
ഞാനെന്  തസ്ബീഹില്  വിടരുന്നീ  ഇരവിന് മേലെ  (2)

അകക്കണ്ണില്  ശതലക്ഷം  ശ്ലഥബിംബം തെളിയുന്നു 
അഹമ്മദുറസൂലിന്റെ   zമാന്  കാണുന്നു 

അകക്കണ്ണില്  ശതലക്ഷം  ശ്ലഥബിംബം തെളിയുന്നു 
അഹമ്മദുറസൂലിന്റെ   zമാന്  കാണുന്നു 
റബ്ബിന് അഹദ്ദിയത്തടി വേരായ് നിലനില്കുന്നു 

മസ്ജിദുല്  ഹറം കാണാന് ഉണരുന്ന ഫജിറു പോലെ
ബിസ്മിയില്  ഇതളിട്ട പൊരുള്  പോലെ 
ഞാനെന്  തസ്ബീഹില്  വിടരുന്നീ  ഇരവിന് മേലെ

ഇരുളിന്റെ ഗുഹകളില്  തിരിനാളം വിളങ്ങുന്നു 
ഇരു ലോക രഹസ്യത്തിന്‌ മറ നീങ്ങുന്നു 

ഇരുളിന്റെ ഗുഹകളില്  തിരിനാളം വിളങ്ങുന്നു 
ഇരു ലോക രഹസ്യത്തിന്‌ മറ നീങ്ങുന്നു 
തിരുനബി ഇറയോന്റെ ഖുദ് റത്തെ ന്ന റിഞ്ഞീടുന്നു 

മസ്ജിദുല്  ഹറം കാണാന് ഉണരുന്ന ഫജിറു പോലെ
ബിസ്മിയില്  ഇതളിട്ട പൊരുള്  പോലെ 
ഞാനെന്  തസ്ബീഹില്  വിടരുന്നീ  ഇരവിന് മേലെ

ചുടു ചോര പ്രവാഹത്തില് ജ്വലിക്കും പോറ് ക്കളം കണ്ട്‌
ചുവപ്പോട് വെളുപ്പ് ചേറ് ന്നഴകു കണ്ട്‌ 

ചുടു ചോര പ്രവാഹത്തില് ജ്വലിക്കും പോറ് ക്കളം കണ്ട്‌
ചുവപ്പോട് വെളുപ്പ് ചേറ് ന്നഴകു കണ്ട്‌ 
ഖല് ബില് ചുണയുള്ള സ്വഹാബത്ത്തിനു നിരകള് കണ്ട്‌ 

മസ്ജിദുല്  ഹറം കാണാന് ഉണരുന്ന ഫജിറു പോലെ
ബിസ്മിയില്  ഇതളിട്ട പൊരുള്  പോലെ 
ഞാനെന്  തസ്ബീഹില്  വിടരുന്നീ  ഇരവിന് മേലെ

പിറവിയാല് വെറും നീഗ്രോ  അടിമയാം ബിലാലിന്റെ
സ്വരഭംഗി വിളയാടും കുളിറ് ബാങ്കിന്റെ 

പിറവിയാല് വെറും നീഗ്രോ  അടിമയാം ബിലാലിന്റെ
സ്വരഭംഗി വിളയാടും കുളിറ്  ബാങ്കിന്റെ 
അലകള് കരള് കാതില്  നിരന്തരം മുഴങ്ങുന്നുണ്ടേ 

മസ്ജിദുല്  ഹറം കാണാന് ഉണരുന്ന ഫജിറു പോലെ
ബിസ്മിയില്  ഇതളിട്ട പൊരുള്  പോലെ 
ഞാനെന്  തസ്ബീഹില്  വിടരുന്നീ  ഇരവിന് മേലെ (2)

ഏഴു വാനം മറികടന്തറിഷിടം

ഏഴു വാനം മറികടന്തറിഷിടം  നടന്താനെ 
നേരില്  ഏറ്റമേറ്റം അജബുകളഹമ്മദു കനിന്താനെ 

ഏകവന്റെ അരുള്പടി ബുറാക്കുംമേല്  പറന്നാനെ 
ബൊംമ്പരേറി അംബിയ വിണ് പുറം സഫ് ഫുകള്  നിരന്നാനെ

ഏഴു വാനം മറികടന്തറിഷിടം  നടന്താനെ 
നേരില്  ഏറ്റമേറ്റം അജബുകളഹമ്മദു കനിന്താനെ
ഏകവന്റെ അരുള്  പടിബുറാക്കുംമേല്  പറന്നാനെ 
ബൊംമ്പരേറി അംബിയ വിണ് പുറം സഫ് ഫുകള്  നിരന്നാനെ

കേറിയേറെ ഉയരമില് ബുറാക്ക്  
കൂടെ ജിബുരീല് മലക്കുമേ തുണക്ക്

കേളി ഷജറത്തുല്  മുന് തഹ വരേയ്ക്കു 
കൂടി മുനാജാത്തും  പിറകവേ മുറയ്ക്ക്
ഏതു ഖല്ക്കിനും വിലക്കിയ സ്ഥാനം 
കണ്ടടി വിണ്ടുടെ പണ്ടവന്  തന്നുടെ
വിണ്ഡല മണ്ഡല  ഹഖുറസൂല് 
കണ്ടടി വിണ്ടുടെ പണ്ടവന്  തന്നുടെ
വിണ്ഡല മണ്ഡല  ഹഖുറസൂല് 

ഏഴു വാനം മറികടന്തറിഷിടം  നടന്താനെ 
നേരില്  ഏറ്റമേറ്റം അജബുകളഹമ്മദു കനിന്താനെ

നേടി തഞ്ചമിലഞ്ചു സ്വലാത്ത് 
നാഥനെകിയൊരൂ   തഹിയ്യത്ത് 
പാടി ജിന്നുകളിന്സുകളൊത്ത് 
പാരിനാകെയും  തിരു റഹുമത്ത് 
രാപ്രയാണ കഥയിതു നീളെ
കുത്തിനു മൊത്തിരി യൊത്തിരി വീണ്ടും 
കത്തനെ കാത്തരുള് ഹംദുകള്  ചൊല്ലാം 
കുത്തിനു മൊത്തിരി യൊത്തിരി വീണ്ടും 
കത്തനെ കാത്തരുള് ഹംദുകള്  ചൊല്ലാം

ഏഴു വാനം മറികടന്തറിഷിടം  നടന്താനെ 
നേരില്  ഏറ്റമേറ്റം അജബുകളഹമ്മദു കനിന്താനെ

ഏകവന്റെ അരുള്പടി ബുറാക്കുംമേല്  പറന്നാനെ 
ബൊംമ്പരേറി അംബിയ വിണ് പുറം സഫ് ഫുകള്  നിരന്നാനെ

ഏഴു വാനം മറികടന്തറിഷിടം  നടന്താനെ 
നേരില്  ഏറ്റമേറ്റം അജബുകളഹമ്മദു കനിന്താനെ
ഏകവന്റെ അരുള്  പടിബുറാക്കുംമേല്  പറന്നാനെ 
ബൊംമ്പരേറി അംബിയ വിണ്പുറം സഫ്ഫുകള്  നിരന്നാനെ

ത്വാഹാ റസൂലുള്ളാവേ തിങ്കൾ

ത്വാഹാ റസൂലുള്ളാവേ... തിങ്കൾ ഹബീബുള്ളാവേ ത്വയ്ബാ പതിയിൻ ജീവേ ..... തവ്ഹീതൊളി നിലാവേ... ത്വാഹാ റസൂലുള്ളാവേ... തിങ്കൾ ഹബീബുള്ളാവ...