2017, ഡിസംബർ 18, തിങ്കളാഴ്‌ച

ഏഴു വാനം മറികടന്തറിഷിടം

ഏഴു വാനം മറികടന്തറിഷിടം  നടന്താനെ 
നേരില്  ഏറ്റമേറ്റം അജബുകളഹമ്മദു കനിന്താനെ 

ഏകവന്റെ അരുള്പടി ബുറാക്കുംമേല്  പറന്നാനെ 
ബൊംമ്പരേറി അംബിയ വിണ് പുറം സഫ് ഫുകള്  നിരന്നാനെ

ഏഴു വാനം മറികടന്തറിഷിടം  നടന്താനെ 
നേരില്  ഏറ്റമേറ്റം അജബുകളഹമ്മദു കനിന്താനെ
ഏകവന്റെ അരുള്  പടിബുറാക്കുംമേല്  പറന്നാനെ 
ബൊംമ്പരേറി അംബിയ വിണ് പുറം സഫ് ഫുകള്  നിരന്നാനെ

കേറിയേറെ ഉയരമില് ബുറാക്ക്  
കൂടെ ജിബുരീല് മലക്കുമേ തുണക്ക്

കേളി ഷജറത്തുല്  മുന് തഹ വരേയ്ക്കു 
കൂടി മുനാജാത്തും  പിറകവേ മുറയ്ക്ക്
ഏതു ഖല്ക്കിനും വിലക്കിയ സ്ഥാനം 
കണ്ടടി വിണ്ടുടെ പണ്ടവന്  തന്നുടെ
വിണ്ഡല മണ്ഡല  ഹഖുറസൂല് 
കണ്ടടി വിണ്ടുടെ പണ്ടവന്  തന്നുടെ
വിണ്ഡല മണ്ഡല  ഹഖുറസൂല് 

ഏഴു വാനം മറികടന്തറിഷിടം  നടന്താനെ 
നേരില്  ഏറ്റമേറ്റം അജബുകളഹമ്മദു കനിന്താനെ

നേടി തഞ്ചമിലഞ്ചു സ്വലാത്ത് 
നാഥനെകിയൊരൂ   തഹിയ്യത്ത് 
പാടി ജിന്നുകളിന്സുകളൊത്ത് 
പാരിനാകെയും  തിരു റഹുമത്ത് 
രാപ്രയാണ കഥയിതു നീളെ
കുത്തിനു മൊത്തിരി യൊത്തിരി വീണ്ടും 
കത്തനെ കാത്തരുള് ഹംദുകള്  ചൊല്ലാം 
കുത്തിനു മൊത്തിരി യൊത്തിരി വീണ്ടും 
കത്തനെ കാത്തരുള് ഹംദുകള്  ചൊല്ലാം

ഏഴു വാനം മറികടന്തറിഷിടം  നടന്താനെ 
നേരില്  ഏറ്റമേറ്റം അജബുകളഹമ്മദു കനിന്താനെ

ഏകവന്റെ അരുള്പടി ബുറാക്കുംമേല്  പറന്നാനെ 
ബൊംമ്പരേറി അംബിയ വിണ് പുറം സഫ് ഫുകള്  നിരന്നാനെ

ഏഴു വാനം മറികടന്തറിഷിടം  നടന്താനെ 
നേരില്  ഏറ്റമേറ്റം അജബുകളഹമ്മദു കനിന്താനെ
ഏകവന്റെ അരുള്  പടിബുറാക്കുംമേല്  പറന്നാനെ 
ബൊംമ്പരേറി അംബിയ വിണ്പുറം സഫ്ഫുകള്  നിരന്നാനെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ത്വാഹാ റസൂലുള്ളാവേ തിങ്കൾ

ത്വാഹാ റസൂലുള്ളാവേ... തിങ്കൾ ഹബീബുള്ളാവേ ത്വയ്ബാ പതിയിൻ ജീവേ ..... തവ്ഹീതൊളി നിലാവേ... ത്വാഹാ റസൂലുള്ളാവേ... തിങ്കൾ ഹബീബുള്ളാവ...