2017, ഡിസംബർ 18, തിങ്കളാഴ്‌ച

മസ്ജിദുല് ഹറം കാണാന്

മസ്ജിദുല്  ഹറം കാണാന് ഉണരുന്ന ഫജിറു പോലെ
ബിസ്മിയില്  ഇതളിട്ട പൊരുള്  പോലെ 
ഞാനെന്  തസ്ബീഹില്  വിടരുന്നീ  ഇരവിന് മേലെ  (2)

അകക്കണ്ണില്  ശതലക്ഷം  ശ്ലഥബിംബം തെളിയുന്നു 
അഹമ്മദുറസൂലിന്റെ   zമാന്  കാണുന്നു 

അകക്കണ്ണില്  ശതലക്ഷം  ശ്ലഥബിംബം തെളിയുന്നു 
അഹമ്മദുറസൂലിന്റെ   zമാന്  കാണുന്നു 
റബ്ബിന് അഹദ്ദിയത്തടി വേരായ് നിലനില്കുന്നു 

മസ്ജിദുല്  ഹറം കാണാന് ഉണരുന്ന ഫജിറു പോലെ
ബിസ്മിയില്  ഇതളിട്ട പൊരുള്  പോലെ 
ഞാനെന്  തസ്ബീഹില്  വിടരുന്നീ  ഇരവിന് മേലെ

ഇരുളിന്റെ ഗുഹകളില്  തിരിനാളം വിളങ്ങുന്നു 
ഇരു ലോക രഹസ്യത്തിന്‌ മറ നീങ്ങുന്നു 

ഇരുളിന്റെ ഗുഹകളില്  തിരിനാളം വിളങ്ങുന്നു 
ഇരു ലോക രഹസ്യത്തിന്‌ മറ നീങ്ങുന്നു 
തിരുനബി ഇറയോന്റെ ഖുദ് റത്തെ ന്ന റിഞ്ഞീടുന്നു 

മസ്ജിദുല്  ഹറം കാണാന് ഉണരുന്ന ഫജിറു പോലെ
ബിസ്മിയില്  ഇതളിട്ട പൊരുള്  പോലെ 
ഞാനെന്  തസ്ബീഹില്  വിടരുന്നീ  ഇരവിന് മേലെ

ചുടു ചോര പ്രവാഹത്തില് ജ്വലിക്കും പോറ് ക്കളം കണ്ട്‌
ചുവപ്പോട് വെളുപ്പ് ചേറ് ന്നഴകു കണ്ട്‌ 

ചുടു ചോര പ്രവാഹത്തില് ജ്വലിക്കും പോറ് ക്കളം കണ്ട്‌
ചുവപ്പോട് വെളുപ്പ് ചേറ് ന്നഴകു കണ്ട്‌ 
ഖല് ബില് ചുണയുള്ള സ്വഹാബത്ത്തിനു നിരകള് കണ്ട്‌ 

മസ്ജിദുല്  ഹറം കാണാന് ഉണരുന്ന ഫജിറു പോലെ
ബിസ്മിയില്  ഇതളിട്ട പൊരുള്  പോലെ 
ഞാനെന്  തസ്ബീഹില്  വിടരുന്നീ  ഇരവിന് മേലെ

പിറവിയാല് വെറും നീഗ്രോ  അടിമയാം ബിലാലിന്റെ
സ്വരഭംഗി വിളയാടും കുളിറ് ബാങ്കിന്റെ 

പിറവിയാല് വെറും നീഗ്രോ  അടിമയാം ബിലാലിന്റെ
സ്വരഭംഗി വിളയാടും കുളിറ്  ബാങ്കിന്റെ 
അലകള് കരള് കാതില്  നിരന്തരം മുഴങ്ങുന്നുണ്ടേ 

മസ്ജിദുല്  ഹറം കാണാന് ഉണരുന്ന ഫജിറു പോലെ
ബിസ്മിയില്  ഇതളിട്ട പൊരുള്  പോലെ 
ഞാനെന്  തസ്ബീഹില്  വിടരുന്നീ  ഇരവിന് മേലെ (2)

1 അഭിപ്രായം:

  1. ഇത്തരം പാട്ടുകളുടെ അണിയറ പ്രവർത്തകരേക്കൂടി പരിചയപ്പെടുത്തുമെങ്കൽ അത് ഏറെ ഉപകാരപ്രദമായേനെ .

    മറുപടിഇല്ലാതാക്കൂ

ത്വാഹാ റസൂലുള്ളാവേ തിങ്കൾ

ത്വാഹാ റസൂലുള്ളാവേ... തിങ്കൾ ഹബീബുള്ളാവേ ത്വയ്ബാ പതിയിൻ ജീവേ ..... തവ്ഹീതൊളി നിലാവേ... ത്വാഹാ റസൂലുള്ളാവേ... തിങ്കൾ ഹബീബുള്ളാവ...